പ്രമേഹ ബോധവത്കരണവുമായി വാക്കിങ്ങ് മരത്തോൺ സംഘടിപ്പിച്ച് അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ്

പ്രമേഹ ബോധവത്കരണത്തിന്റെ ഭാഗമായി അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് സോളിഡാരിറ്റി ബഹ്റൈൻ, മെഗാാർട്ട്, മക്കാൻ എന്നിവരുടെ സഹകരണത്തോടെ വാക്കിങ്ങ് മരത്തോൺ സംഘടിപ്പിച്ചു. അറാദിലെ ദോഹത്ത് പാർക്കിൽ വെച്ച് നടന്ന പരിപാടിയിൽ 1500ഓളം പേർ പങ്കെടുത്തു. സൂംബ വ്യായമത്തോടെ ആരംഭിച്ച പരിപാടിയിൽ അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ മുഹമ്മദ് ബിഇ, സോളിഡാരിറ്റി ബഹ്റൈൻ സി ഇ ഒ ജവാദ് മുഹമ്മദ്, ചീഫ് ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ ജയ് പ്രകാശ് പാണ്ടെ, അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് സിഇഒ ഡോ ശരത്ത് ചന്ദ്രൻ, വൈസ് പ്രസിഡണ്ട് ആസിഫ് മുഹമ്മദ്,ഫിനാൻഷ്യൽ ഡയറക്ടർ സഹൽ ജമാൽ ദീൻ, മുഹറഖ് അൽ ഹിലാൽ ഹോസ്പിറ്റൽ ബ്രാഞ്ച് മാനേജർ ഫ്രാങ്കോ ഫ്രാൻസിസ് എന്നിവരും സന്നിഹിതരായിരുന്നു.
പരിപാടിയിൽ പങ്കെടുത്തവർക്ക് പങ്കാളിത്ത സെർട്ടിഫിക്കേറ്റും, സൗജന്യ ഫുൾ ബോഡി പരിശോധന കൂപ്പണുകളും വിതരണം ചെയ്തു.പ്രമേഹത്തെ പരാജയപ്പെടുത്തൂ എന്ന മുദ്രാവാക്യവുമായി നവംബർ 24ന് സലാഖിലെ ബ്ലാജ് അൽഗെരിസ് ബീച്ചിലും സമാനമായ പരിപാടി സംഘടിപ്പിക്കുമെന്ന് അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് അധികൃതർ അറിയിച്ചു. പരിപാടിയെ കുറിച്ച് കൂടുതൽ അറിയാനായി ആനം ബച്ലാനിയുമായി 33553461 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
aesdaw