ഇന്ത്യൻ കുടുംബങ്ങളുടെ ദീപാവലി ആഘോഷങ്ങളിൽ പങ്കെടുത്ത് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ

ബഹ്റൈൻ എക്കാലവും വിവിധ മതങ്ങളിൽ വിശ്വസിക്കുന്നവർക്ക് വേണ്ട സ്വാതന്ത്ര്യം നൽകുമെന്നും, വിവിധ സംസ്കാരങ്ങളുടെ ഐക്യപെടലാണ് ഇതിലൂടെ ഉണ്ടാകുന്നതെന്നും ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ വ്യക്തമാക്കി. ബഹ്റൈനിലെ വിവിധ ഇന്ത്യൻ കുടുംബങ്ങളുടെ ദീപാവലി ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൽജിമൽ, കേവൽറാം, താക്കർ, കവലാനി കുടുംബങ്ങളിലാണ് അദ്ദേഹം ദീപാവലി ആശംസകളുമായി എത്തിയത്. ഇസാ ബിൻ സൽമാൻ എജുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെയും ലേബർ ഫണ്ട് ബോർഡിന്റെയും ചെയർമാനായ ഷെയ്ഖ് ഇസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും വിവിധ ഇന്ത്യൻ ഭവനങ്ങൾ സന്ദർശിച്ച് ദീപാവലി ആശംസകൾ നേർന്നു.
sdsd