വോയ്‌സ് ഓഫ് ആലപ്പി 'സ്നേഹകൂട്ട്' സംഘടിപ്പിച്ചു


വോയ്‌സ് ഓഫ് ആലപ്പിയുടെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഗുദൈബിയ − ഹൂറ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. ‘സ്നേഹകൂട്ട്’ എന്നപേരിൽ സംഘടിപ്പിച്ച പരിപാടി വോയ്‌സ് ഓഫ് ആലപ്പി പ്രെസിഡൻറ് സിബിൻ സലിം ഉദ്ഘാടനം ചെയ്‌തു. ഇന്ത്യൻ ക്ലബ് ജോയിൻ സെക്രട്ടറിയും ആലപ്പുഴ സ്വദേശിയുമായ ഗോപകുമാർ മുഖ്യാതിഥിയായി. ഏരിയ സെക്രെട്ടറി സൈജു സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ഏരിയ പ്രസിഡന്റ് ശ്രീരാജ് രാജു അധ്യക്ഷത വഹിച്ചു.

കലാസാംസ്കാരിക, ജീവകാരുണ്യ മേഖലകളിലെ വോയ്‌സ് ഓഫ് ആലപ്പിയുടെ നേട്ടങ്ങൾ ജനറൽ സെക്രട്ടറി ധനേഷ് മുരളി വിശദീകരിച്ചു. തുടർന്ന് മെമ്പർഷിപ്പ് വിതരണോൽഘാടനം വിശിഷ്ടാതിഥി ഗോപകുമാർ നിർവഹിച്ചു.  വോയ്‌സ് ഓഫ് ആലപ്പി ജോയിൻ സെക്രട്ടറി ബാലമുരളി കൃഷ്ണൻ, കലാവിഭാഗം സെക്രട്ടറി ദീപക് തണൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ഏരിയ കോ−ഓർഡിനേറ്റർ സനിൽ പിള്ള നന്ദി പറഞ്ഞു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. 

article-image

fdgdg

You might also like

Most Viewed