സേവനപ്രവർത്തനങ്ങളിൽ കർമനിരതരാവുക; തുറാബ് തങ്ങൾ

ധാർമികതയിലധിഷ്ടിതമായ വിദ്യാഭ്യാസവും അറിവും പകർന്ന് നൽകുന്നതിലൂടെ മാത്രമേ പുതിയ തലമുറയെ സാംസ്കാരിക സമ്പന്നരാക്കാൻ കഴിയുകയുള്ളൂവെന്നും, അത്തരം പ്രവർത്തനങ്ങളുമായി ചേർന്ന് നിന്ന് സാമൂഹ്യ സേവനപ്രവർത്തനങ്ങളിൽ കൂടുതൽ കർമനിരതരാവണമെന്നും. എസ്, വൈ.എസ്. സംസ്ഥാന വൈസ് പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി പ്രസ്താവിച്ചു.
ഹ്രസ്വ സന്ദർശനാർത്ഥം ബഹ്റൈനിലെത്തിയ ശേഷം ഐ.സി.എഫ് സൽമാബാദ് സെൻട്രൽ കമ്മിറ്റി ഒരുക്കിയ സ്വീകരണ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൽമാബാദ് സുന്നി സെന്ററിൽ ഐ.സി.എഫ്.. സെൻട്രൽ പ്രസിഡണ്ട് ഉമർ ഹാജി ചേലക്കരയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് കേരള മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ ജനറൽ സിക്രട്ടറി അഫ്സൽ മാസ്റ്റർ കൊളാരി ഉദ്ഘാടനം ചെയ്തു.
ഐ.സി.എഫ്. നാഷനൽ നേതാക്കളായ എം. സി. അബ്ദുൾ കരീം ഹാജി, വി.പി.കെ. അബൂബക്കർ ഹാജി, അബ്ദുൾ സലാം മുസ്ല്യാർ കോട്ടക്കൽ, അബ്ദുറഹീം സഖാഫി വരവൂർ എന്നിവർ പ്രസംഗിച്ചു. ഹംസ ഖാലിദ് സഖാ പി, അഷ്റഫ് കോട്ടക്കൽ, റഹീം താനൂർ, ഫൈസൽ ചെറുവണ്ണൂർ, അബ്ദുള്ള രണ്ടത്താണി, ഇസ്ഹാഖ് വലപ്പാട്, അർഷദ് ഹാജി, ഹാഷിം ബദറുദ്ദീൻ, ഷഫീഖ് മുസ്ല്യാർ. എന്നിവർ നേതൃത്വം തൽകി.
fxbb