ദീപാവലി ഓഫറുകളുമായി മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ്


മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ദീപാവലിയോടനുബന്ധിച്ച് ഉത്സവ സീസണ്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഇത് പ്രകാരം നവംബര്‍ ഒമ്പത് മുതല്‍ 11 വരെ 300 ദിനാർ വിലയുള്ള സ്വർണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ സൗജന്യ സ്വർണനാണയം നേടാം. ജി.സി.സി, ഫാര്‍ ഈസ്റ്റ്, യു.എസ്.എ, യു.കെ എന്നിവിടങ്ങളിലെ എല്ലാ മലബാര്‍ ഗോള്‍ഡ് ഔട്ട്ലെറ്റുകളിലും ഓഫര്‍ ലഭ്യമാണ്. 300 ദിനാറോ അതിനുമുകളിലോ വിലയുള്ള വജ്രാഭരണങ്ങളും അമൂല്യ രത്നാഭരണങ്ങളും വാങ്ങുമ്പോഴും ഓഫർ ലഭ്യമാണ്. ഉത്സവ സീസണിനോടനുബന്ധിച്ച് പുറത്തിറക്കിയ ഫെസ്റ്റീവ് ജ്വല്ലറി കലക്ഷനെക്കുറിച്ച് ഉപഭോക്താക്കളില്‍നിന്ന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നതെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ് ഇന്‍റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.

ധന്തേരാസ് ദിനത്തില്‍ ഉപഭോക്താക്കളുടെ തിരക്ക് കണക്കിലെടുത്ത് എല്ലാ ഷോറൂമുകളും രാവിലെ 8.30 മുതല്‍ പ്രവര്‍ത്തിക്കും. സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകളുടെ സാഹചര്യത്തില്‍ ദീപാവലി വരെ സ്വര്‍ണവില തടയാന്‍ ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫറും പ്രഖ്യാപിച്ചു. ഇതനുസരിച്ച് സ്വര്‍ണം വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും കുറഞ്ഞ വില ഉറപ്പാക്കാന്‍ സാധിക്കും.

article-image

fgh

You might also like

Most Viewed