പ്രതിഭ 29ആം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന വനിതാ വേദി വാർഷിക സമ്മേളനം നവംബർ 30ന്

പ്രതിഭ ഇരുപത്തിയൊമ്പതാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന വനിതാ വേദി വാർഷിക സമ്മേളനം നവംബർ 30ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സമ്മേളനവും സ്ത്രീകളുടെ നേതൃത്വത്തിൽ അരങ്ങേറുന്ന പെണ്ണരങ്ങ് എന്ന പരിപാടിയും പ്രശസ്ത എഴുത്തുകാരി ദീപ നിശാന്ത് ഉദ്ഘാടനം ചെയ്യും. ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ വനിത വേദി സെക്രട്ടറി റീഗ പ്രദീപ് സ്വാഗതം പറഞ്ഞു.
പ്രതിഭ വൈസ് പ്രസിഡണ്ട് സിൽജ സതീഷ് അദ്ധ്യക്ഷയായിരുന്നു. സംഘാടക സമിതി യോഗം പ്രതിഭ രക്ഷാധികാരി സമിതി അംഗം ഷീബ രാജീവൻ ഉദ്ഘാടനം ചെയ്തു. പെണ്ണരങ്ങ് പോസ്റ്റർ പ്രകാശനം പ്രതിഭ കേന്ദ്ര സമ്മേളന ജനറൽ കൺവീനർ ഷെരീഫ് കോഴിക്കോട് പെണ്ണരങ്ങ് കൺവീനർ ഡോ: ശിവകീർത്തി രവീന്ദ്രന് നൽകിയും വനിതാ വേദി സമ്മേളന ലോഗോ പ്രകാശനം ജനറൽ സെക്രട്ടറി പ്രദീപ് പതേരി വനിത വേദി സെക്രട്ടറി റീഗ പ്രദീപിന് നൽകിയും നിർവ്വഹിച്ചു. വനിത വേദി ട്രഷറർ സൗമ്യ പ്രദീപ് നന്ദി പ്രകാശിപ്പിച്ചു.
dfgdfg