കേരള എൻജിനീയേഴ്സ് മീറ്റ് നവംബർ 10ന്

ബഹ്റൈൻ കേരളീയസമാജവും ഡി.സി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിനോടനുബന്ധിച്ച് മലയാളി എൻജിനീയറിങ് പ്രഫഷനലുകളെ പങ്കെടുപ്പിച്ച് നവംബര്‍ പത്തിന് “കേരള എൻജിനീയേഴ്സ് മീറ്റ്” സംഘടിപ്പിക്കുന്നു. ബഹ്‌റൈന്‍ കേരളീയസമാജം കീന്‍ ഫോറുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന എൻജിനീയേഴ്സ് മീറ്റില്‍ വിശിഷ്ട അതിഥിയായി മുരളി തുമ്മാരുകുടി പങ്കെടുക്കും.
തുടര്‍ന്ന് എൻജിനീയറിങ് മേഖലയിലെ പുതിയ പ്രവണതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ അദ്ദേഹത്തിന്‍റെ പ്രഭാഷണവും ഉണ്ടായിരിക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 3411 7864 അല്ലെങ്കിൽ 3925 2456 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
്ുനുി