ഇന്ത്യൻ സ്‌കൂൾ കമ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ്; ക്രിക്കറ്റ് ഫൈനൽ ഇന്ന്
ഇന്ത്യൻ സ്‌കൂൾ കമ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് നടക്കുന്ന ക്രിക്കറ്റ് ഫൈനലിൽ ഇന്റർ സ്റ്റേറ്റ് വിഭാഗത്തിൽ മഹാരാഷ്ട്ര എയും കർണാടക എയും കിരീടത്തിനായി മത്സരിക്കും. ഓപൺ ടീം വിഭാഗത്തിൽ ഷഹീൻ ഗ്രൂപ് എ, റിഫ ഇന്ത്യൻ സ്റ്റാറിനെ നേരിടും. കായികപ്രേമികളെ ആവേശഭരിതരാക്കുന്ന തുല്യശക്തികൾ തമ്മിലുള്ള പോരാട്ടമാണ് ഈ രണ്ട് ഫൈനൽ മത്സരങ്ങളിലും അരങ്ങേറുക. ഇന്ത്യൻ എംബസിയുടെ രക്ഷാധികാരത്തിലാണ് ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റ് 2023 നടക്കുന്നത്. ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ കാമ്പസിലെ ഫ്ലഡ്‌ലിറ്റ് ഗ്രൗണ്ടിൽ വൈകീട്ട് 5.30ന് ഇന്റർ സ്റ്റേറ്റ് വിഭാഗം ഫൈനൽ മത്സരം നടക്കും. തുടർന്ന് ഓപൺ വിഭാഗം ഫൈനൽ മത്സരം രാത്രി ഏഴിന് ആരംഭിക്കും.
മത്സരങ്ങൾക്കുശേഷം സമ്മാനദാന ചടങ്ങ് 8.30ന് കാമ്പസിലെ ജഷൻമൽ ഓഡിറ്റോറിയത്തിൽ നടക്കും. ക്രിക്കറ്റ്, ചെസ് ജേതാക്കളെ ഗ്രാൻഡ് ഫിനാലെയിൽ അനുമോദിക്കും. നാലു മാസമായി നടക്കുന്ന ടൂർണമെന്റ് വിജയകരമാക്കുന്നതിൽ പങ്കുവഹിച്ച എല്ലാ ടീമുകൾക്കും മെമന്റോകൾ സമർപ്പിക്കും.
ിംു്മ

