വയലാർ ശരത്ചന്ദ്രവർമ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു


വിജയദശമി ദിവസം പുലർച്ച അഞ്ചു മുതൽ എസ്.എൻ.സി.എസ് ഗുരുസന്നിധിയിൽ, പ്രശസ്ത കവിയും ഗാനരചയിതാവും വയലാർ രാമവർമയുടെ മകനുമായ വയലാർ ശരത്ചന്ദ്രവർമ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു. എസ്.എൻ.സി.എസ് ഭാരവാഹികളുടെയും  കുടുംബാംഗങ്ങളുടെയും സ്വന്തം മാതാപിതാക്കളുടെയും സാന്നിധ്യത്തിൽ 31 കുട്ടികളാണ് ആദ്യക്ഷരം കുറിച്ചത്. വിദ്യാർഥികളും മുതിർന്നവരും അടങ്ങുന്ന നിരവധി പേർ, ‘പുനരെഴുത്തിന്റെ’ ഭാഗമായി പ്രിയകവിയുടെ സാന്നിധ്യത്തിൽ അരിമണിയിൽ അക്ഷരങ്ങൾ എഴുതി. നൃത്താധ്യാപിക സുജ സുരേന്ദ്രൻ, പുതുതായി നൃത്തം അഭ്യസിക്കാൻ എത്തിയ കുട്ടികൾക്ക് നാട്യശാസ്ത്രത്തിന്റെ ബാലപാഠം പകർന്ന് നൃത്താധ്യാപനത്തിന് തുടക്കം കുറച്ചു. രമ്യ ഹരിയുടെ കീഴിൽ ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക്, വിജിത ശ്രീജിത്തിന്റെ കീഴിൽ ഹിന്ദുസ്ഥാനി മ്യൂസിക്, ലൈറ്റ് മ്യൂസിക്, ഫിലിം സോങ്സ്, ഇഖ്ബാൽ കൊയിലാണ്ടിയുടെ കീഴിൽ തബല, മൃദംഗം, മനോജ് വടകരയുടെ കീഴിൽ കീ ബോർഡ്‌, സെൻസായ് അനോജിന്റെ കീഴിൽ മാർഷൽ ആർട്സ് ഇവ അഭ്യസിക്കുന്നതിനായി 39824914, 39040964, 36674139 എന്നീ നന്പറുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. 

അദാരി പാർക്ക് ന്യൂ സീസൺ ഹാളിൽ നടന്ന, ‘ട്രിബ്യൂട്ട് ടു വയലാർ’ പരിപാടിയിൽ, ശ്യാം രാമചന്ദ്രൻ സംവിധാനം ചെയ്ത ‘ഈ മനോഹര തീരത്ത്’ എന്ന നൂതന പരിപാടിയും സാംസ്കാരിക സമ്മേളനവും നടന്നു. വയലാർ ശരത്ചന്ദ്രവർമയുടെ സാന്നിധ്യത്തിൽ, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇജാസ് അസ്‌ലം മുഖ്യാതിഥിയായും ട്രീ ഓഫ് ലൈഫ് ചാരിറ്റി ഹെഡ് ഖലീൽ ദലാമി വിശിഷ്ടാതിഥിയായും പങ്കെടുത്തു. വിജയദശമി നാളിൽ വൈകീട്ട് വയലാർ ശരത്ചന്ദ്രവർമയുമായി മുൻ ജനറൽ സെക്രട്ടറി രാജേഷ് ദിവാകരൻ നടത്തിയ മുഖാമുഖത്തിൽ വയലാർ എന്ന അനശ്വര കവിയുടെ കാവ്യജീവിതത്തിലെയും കുടുംബജീവിതത്തിലെയും അസുലഭ നിമിഷങ്ങളെ അനാവരണം ചെയ്തു.   പുരാണേതിഹാസങ്ങളിലൂടെയും വർത്തമാനകാല സാമൂഹിക രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ചും സരസമധുരമായി വയലാർ ശരത്ചന്ദ്രവർമ സംസാരിച്ചു. 

article-image

േ്ിേി

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed