ഒ.ഐ.സി.സി എറണാകുളം ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു


കെ.പി.സി.സിയുടെ നിർദേശപ്രകാരം ഒ.ഐ.സി.സി ഗ്ലോബൽ കമ്മറ്റിയുടെ മേൽനോട്ടത്തിൽ ബഹ്‌റൈൻ ഒ.ഐ.സി.സി എറണാകുളം ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.  ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറത്തിന്റെ സാന്നിധ്യത്തിൽ ബഹ്‌റൈൻ ഒ.ഐ.സി.സി ദേശീയ  പ്രസീഡിയം കമ്മറ്റി അംഗങ്ങളായ ബിനു കുന്നന്താനം, ബോബി പാറയിൽ, ഗഫൂർ ഉണ്ണികുളം, രവി കണ്ണൂർ, ജവാദ് വക്കം, മനു മാത്യു എന്നിവരുടെ നേതൃത്വത്തിൽ ഇന്ത്യൻ ഡിലൈറ്റ് റസ്റ്റാറന്റ് ഹാളിൽ നടന്ന എറണാകുളം ജില്ലാ ജനറൽ ബോഡി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ജില്ലയിൽ നിന്നുള്ള ദേശീയ കമ്മിറ്റി അംഗങ്ങൾ ആയി മനു മാത്യു, ഇബ്രാഹിം അദ്ഹം, സുനിൽ ചെറിയാൻ, സൈഫിൽ മീരാൻ, സിൻസൺ ചാക്കോ, നെൽസൺ വർഗീസ് എന്നിവരെയും ജില്ലാ പ്രസിഡന്റായി ജലീൽ മുല്ലപ്പിള്ളിയും ജില്ലാ ജനറൽ സെക്രട്ടറിയായി അൻസൽ കൊച്ചൂടിയും ട്രഷററായി സാബു പൗലോസും തിരഞ്ഞെടുക്കപ്പെട്ടു. 

വൈസ് പ്രസിഡന്റുമാരായി സജു കുറ്റിനിക്കാട്ട്, ഡോളി ജോർജ് എന്നിവരും സെക്രട്ടറിമാരായി എൽദോ പൗലോസ്, ഷിലിൻ ആന്റണി, ജിജോ ജോർജ്, ഷാനസ് അസീസ്, ഹസീന ജലീൽ, വിൽമി സിൻസൺ, മുഹമ്മദ്‌ അലി, വിൽസൺ അഗസ്റ്റിൻ എന്നിവരെയും കൾചറൽ വിഭാഗം സെക്രട്ടറിയായി രഞ്ജൻ ജോസഫ്, സ്പോർട്സ് വിഭാഗം സെക്രട്ടറിയായി ബിനു പോൾ, അസിസ്റ്റന്റ് ട്രഷറർ ആയി ഷാബിൻ അസീസ് എന്നിവരെയും, ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ ആയി അമൽ കെ. ആർ, സുനിൽ തോമസ്, നിതീഷ് സക്കറിയ, ജൂഡ് ആന്റണി, എൽദോസ് പി. വി, അരുൺ ജോയ് ജോസഫ്, ചെറിയാൻ പി. വി, രഞ്ജിത്ത് ജോൺ, ജോബി ജോൺസൻ എന്നിവരെയും തിരഞ്ഞെടുത്തതായി ഒഐസിസി ദേശീയ പ്രസീഡിയം കമ്മറ്റി അറിയിച്ചു.

article-image

sfgsfg

You might also like

  • Straight Forward

Most Viewed