29ആമത് ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് എക്സിബിഷന് ബഹ്റൈൻ ആതിഥേയരാകും
 
                                                            
                                                                29ആമത് ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് എക്സിബിഷന് ബഹ്റൈൻ ആതിഥേയരാകും. കഴിഞ്ഞ ദിവസം ഇസ്തംബൂളിൽ സമാപിച്ച 28ാമത് എക്സിബിഷനിൽ വെച്ചാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. ചടങ്ങിൽ ആതിഥേയത്വ ചുമതല ഗൾഫ് എയർ ഹോൾഡിങ് ഗ്രൂപ് ഡയറക്ടർ ബോർഡ് ചെയർമാൻ സായിദ് ബിൻ റാഷിദ് അൽ സയാനി ഏറ്റുവാങ്ങി. ഇസ്തംബൂൾ എയർപോർട്ട് സി.ഇ.ഒ സെലഹാറ്റിൻ ബിൽഗൻ ആതിഥേയത്വം വഹിച്ചു. 
എയർ കമ്പനികൾക്ക് മികച്ച അവസരമാണ് ഇത്തരമൊരു എക്സിബിഷൻ വഴി ലഭിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. ഏവിയേഷൻ രംഗത്ത് മികച്ച അവസരങ്ങൾക്കുള്ള വാതായനങ്ങൾ ഇതുവഴി തുറന്നിടാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.                                                                
                                                            
                                                             																
																	
																
															
																dfrtd
 
												
										 
																	