ഐ.സി.എഫ് മീലാദ് കാമ്പയിൻ: സ്വാഗത സംഘം രൂപവത്കരിച്ചു

തിരുനബിയുടെ സ്നേഹലോകം എന്ന ഗീർഷകത്തിൽ ഐ.സി.എഫ് സംഘടിപ്പിക്കുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായി സൽമാബാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികക്ക് രൂപം നൽകി. പ്രവാചക പ്രകീർത്തന സദസ്സ്, പ്രഭാഷണം, നോളജ് ടെസ്റ്റ്, സ്നേഹ സംഗമം, അന്നദാനം, പൊതു സമ്മേളനം എന്നിവ ക്യാമ്പയിനിന്റെ ഭാഗമായി നടക്കും. സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ സപ്തംബർ 27ന് സംഘടിപ്പിക്കുന്ന മദ്ഹു റസൂൽ സമ്മേളനത്തിൽ പ്രമുഖ പ്രഭാഷകൻ മസ്ഊദ് സഖാഫി ഗൂഡല്ലൂർ മുഖ്യാതിഥിയായി പങ്കെടുക്കും. സ്നേഹ സംഗമത്തിൽ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. ക്യാമ്പയിൻ പരിപാടികളുടെ വിജയത്തിനായി 55 അംഗ സ്വാഗത സംഘത്തിന് രൂപം നൽകി.
ഭാരവാഹികളായി അബ്ദുൾ സലാം മുസ്ല്യാർ കോട്ടക്കൽ (രക്ഷാധികാരി), ഉമർ ഹാജി ചേലക്കര (ചെയർമാൻ), വൈ.കെ. നൗഷാദ് (ജനറൽ കൺവീനർ), അബ്ദുള്ള രണ്ടത്താണി (ഫിനാൻസ് കൺവീനർ) എന്നിവരെയും വിവിധ സബ് കമ്മറ്റി ഭാരവാഹികളായി അബ്ദു റഹീം സഖാഫി വരവൂർ- അഷ്റഫ് കോട്ടക്കൽ (ഫിനാൻസ്), ഹംസ ഖാലിദ് സഖാഫി പുകയൂർ - ഫൈസൽ ചെറുവണ്ണൂർ (പ്രോഗ്രാം), അർഷദ് ഹാജി കല്ലായി. - ഷഫീഖ് മുസ്ല്യാർ വെള്ളൂർ (ഫുഡ്), റഹീം താനൂർ - റഊഫ് കോട്ടക്കൽ (പബ്ലിസിറ്റി), അക്ബർ കോട്ടയം - സുലൈം കോട്ടക്കൽ (വളണ്ടിയർ) എന്നിവരെയും തിരെഞ്ഞെടുത്തു. ഇത് സംബന്ധമായി സൽമാബാദ് സുന്നി സെന്ററിൽ ചേർന്ന പ്രവർത്തക സംഗമത്തിൽ അബ്ദുൾ സലാം മുസ്ല്യാർ കോട്ടക്കൽ, റഹീം സഖാഫി വരവൂർ, ഷാജഹാൻ കെ.ബി, ഹംസ ഖാലിദ് സഖാഫി, അഷ്ഫാഖ് മണിയൂർ, അഷ്റഫ് കോട്ടക്കൽ, ഇസ്ഹാഖ് വലപ്പാട്, ഫൈസൽ ചെറുവണ്ണൂർ, റഹീം താനൂർ എന്നിവർ സംബന്ധിച്ചു.
sdg