ഇസ്രായേൽ−ബഹ്റൈൻ വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി


ബഹ്റൈൻ സന്ദർശനത്തിനെത്തിയ ഇസ്രായേൽ വിദേശകാര്യ മന്ത്രി ഏലി കൊഹീനുമായി ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി ചർച്ച നടത്തി. ബഹ്റൈനും ഇസ്രായേലും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനും വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള ആശയങ്ങളും ഇരുവരും പങ്കുവെച്ചു. മേഖലയിൽ ശാന്തിയും സമാധാനവും സ്ഥാപിക്കുന്നതിനും ഫലസ്തീനും ഇസ്രായേലിനുമിടയിലുള്ള സംഘർഷങ്ങൾ ഒഴിവാക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ എബ്രാഹാം കരാർ ഗുണകരമാകുമെന്ന് ഇവർ വിലയിരുത്തി. 

ഇരുരാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളുൾപ്പെടുന്ന ചർച്ചകളും നടന്നു. വിവിധ സഹകരണക്കരാറുകളിൽ ഇരുമന്ത്രിമാരും ഒപ്പുവെക്കുകയും ചെയ്തു.

article-image

gjgjhg

You might also like

  • Lulu Exchange
  • Straight Forward

Most Viewed