ലോക ഫിസിയോ തെറാപ്പി ദിനം സെപ്റ്റംബർ എട്ടിന്


ലോക ഫിസിയോ തെറപ്പി ദിനമായ സെപ്റ്റംബർ എട്ടിന് കെ.എം.സി.സി ബഹ്റൈനും ബഹ്റൈൻ കേരള ഫിസിയോ ഫോറവും സംയുക്തമായി ഫിസിയോ ബോധവത്കരണ ക്യാമ്പും സൗജന്യ പരിശോധനയും സംഘടിപ്പിക്കും. വൈകീട്ട് 3.30 മുതൽ മനാമ കെ.എം.സി.സി ആസ്ഥാനത്ത് വെച്ച് നടക്കുന്ന ക്യാമ്പിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത ഇരുനൂറിൽ കുറയാത്ത സ്ത്രീപുരുഷ അംഗങ്ങളുടെ സാന്നിധ്യമാണ് പ്രതീക്ഷിക്കുന്നത്.  

ഇവരുടെ സേവനങ്ങൾക്കായി പതിനഞ്ചോളം സ്ത്രീപുരുഷ ഡോക്ടർമാരുടെ സേവനം ലഭ്യമായിരിക്കും. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അല്ലെങ്കിൽ 35195778 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ക്യാമ്പ് ഡയറക്ടർമാരായ കെ.കെ.സി. മുനീറും റഫീഖ് തോട്ടക്കരയും അറിയിച്ചു.

article-image

jghjghjgh

You might also like

  • Straight Forward

Most Viewed