രാമന്തളി സ്വദേശികളുടെ കൂട്ടായ്മയായ “രാമന്തളിക്കാർ” ഓണാഘോഷം സംഘടിപ്പിച്ചു

ബഹ്‌റൈനിലെ രാമന്തളി സ്വദേശികളുടെ കൂട്ടായ്മയായ “രാമന്തളിക്കാർ” ഓണാഘോഷം സംഘടിപ്പിച്ചു. സെഗയയിലെ ബിഎംസി ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡണ്ട് ബാലമുരളി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സിനി പ്രദീപ് സ്വാഗതം പറഞ്ഞ ചടങ്ങ് ഫോർ പിഎം, ന്യൂസ് ഓഫ് ബഹ്റൈൻ എക്സിക്യുട്ടീവ് എഡിറ്റർ പ്രദീപ് പുറവങ്കര ഉദ്ഘാടനം ചെയ്തു. ബിഎംസി ഐമാക്ക് ചെയർമാൻ ഫ്രാൻസിസ് കൈത്താരത്ത് വിശിഷ്ടാതിഥിയായിരുന്നു. രക്ഷാധികാരി രാജൻ ആശംസകൾ നേർന്ന യോഗത്തിൽ കോർഡിനേറ്റർ ശ്രീജിത്ത് നന്ദി രേഖപ്പെടുത്തി.
fghfgh
fdgdf
xcbcv b
ഘോഷയാത്ര, അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, ഓണസദ്യ എന്നിവയും നടന്നു. നാടൻപാട്ട് കലാകാരൻ സന്തു സന്തോഷ് ആന്റ് ടീമിന്റെ പരിപാടികളും ശ്രദ്ധേയമായി. മനീഷ സന്തോഷായിരുന്നു അവതാരക. ശ്രീജിത്ത്, ഉണ്ണികൃഷ്ണൻ, ഷിജിൻ അറുമാടി, സജിത്ത്, സനു, ഉമേഷ്, സുനേഷ്, അനിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. നൂറോളം അംഗങ്ങളാണ് സംഘടനയിലുള്ളത്.
sdsad