കണക്ടിങ്ങ് പീപ്പിൾ സംഘടിപ്പിച്ച് പ്രവാസി ലീഗൽ സെൽ


പ്രവാസി ലീഗൽ സെല്ലിന്റെ ആഭിമുഖ്യത്തിൽ  “കണക്റ്റിംഗ് പീപ്പിൾ” എന്ന പരിപാടി സംഘടിപ്പിച്ചു. ഉമൽഹാസമിലെ കിംസ് ഹെൽത്ത് ബഹ്‌റൈൻ ഓഡിറ്റോറിയത്തിൽ  വെച്ച് രണ്ട് സെഷനുകളായാണ് പരിപാടി നടന്നത്. ആദ്യ സെഷനിൽ ജീവിതശൈലി മാറ്റങ്ങളും ആരോഗ്യവു എന്ന വിഷയത്തിൽ കിംസ് ഹെൽത്ത് ബഹ്‌റൈനിൽ നിന്നുള്ള ഓർത്തോപീഡിക്‌സിലെ വിദഗ്ധ ഡോ. സുശ്രുത് ശ്രീനിവാസ് സംസാരിച്ചു.  തുടർന്ന്,  “സുരക്ഷിത കുടിയേറ്റം” എന്ന വിഷയത്തെ കുറിച്ചുള്ള പാനൽ ചർച്ചയും നടന്നു. രാജി ഉണ്ണികൃഷ്ണൻ ചർച്ച നിയന്ത്രിച്ചു. കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രധാന ആശങ്കകളും പരിഹാരങ്ങളും ചർച്ചയിൽ വിഷയമായി. പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡും ഗ്ലോബൽ പി ആർ ഒയുമായ സുധീർ തിരുനിലത്ത് സ്വാഗതം പറഞ്ഞ പരിപാടിയിൽ ജനറൽ സെക്രട്ടറി സുഷമ നന്ദി രേഖപ്പെടുത്തി. ഗവേർണിംഗ് ബോഡി അംഗം രമൺപ്രീത് പരിപാടികൾ നിയന്ത്രിച്ചു. 

പിഎൽസി ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം, ബഹ്റൈൻ തൊഴിൽ, സാമൂഹിക കാര്യ മന്ത്രാലയം പ്രതിനിധി ഹുസൈൻ അൽ ഹുസൈനി, ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി രവി  ശങ്കർ ശുക്ല, ബംഗ്ലാദേശ് എംബസി ഫസ്റ്റ് സെക്രട്ടറി എം.ഡി. മഹ്ഫുജൂർ റഹ്മാൻ, നേപ്പാൾ എംബസി ലേബർ അറ്റാഷെ ജമുന കഫ്ലെ, ശ്രീലങ്കൻ എംബസി ഷഷിക സോമരത്‌നെ ചാൻസറി, നേപ്പാൾ ക്ലബ് പ്രസി‍ഡണ്ട് ചബ്ബിലാൽ, കെനിയൻ കമ്മ്യൂണിറ്റി പ്രതിനിധി ജോർജ്ജ് മുത്തൂരി, PLC പാനൽ അഭിഭാഷകൻ അഡ്വ. താരിഖ് അലോൺ, അഡ്വ.  വി.കെ.തോമസ്, അഡ്വ.വഫ അൻസാരി, അഡ്വ.  മുഹമ്മദ് മക്ലൂഖ്, അഡ്വ. മാധവൻ കല്ലത്ത്, സീനിയർ ഡോക്ടർ ഡോ. സന്ദു തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

article-image

dfgdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed