പാലക്കാട് പ്രവാസി അസോസിയേഷൻ കുടുംബ സംഗമം സംഘടിപ്പിച്ചു


ബഹ്‌റൈനിലെ പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പാലക്കാട് പ്രവാസി അസോസിയേഷൻ “വേനൽ വിസ്മയം” എന്ന പേരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. ഐസിആർഎഫ് സെക്രട്ടറി പങ്കജ് നല്ലൂരും, പ്രവാസി ലീഗൽ  സെൽ കൺട്രി ഹെഡ് ശ്രീ സുധീർ തിരുനിലത്തും മുഖ്യതിഥികളായ ചടങ്ങിൽ നൂറിൽപരം അംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു.  പ്രവാസജീവിതത്തിൽ 30 വർഷം പൂർത്തിയാക്കിയ പ്രവർത്തകസമിതി അംഗം ഋതുവർണനെയും,  ഏഷ്യ, ഇന്ത്യ  ബുക്ക് ഓഫ് റെക്കോർഡ്‌സ് കരസ്ഥമാക്കിയ ദിവ്യ ദീപക് മേനോനെയും ചടങ്ങിൽ ആദരിച്ചു. 

സെപ്തംബർ 15നു നടക്കുന്ന ഓണാഘോഷപരിപാടിയുടെ ആദ്യ ഫ്‌ളൈർ റീലീസ് മുഖ്യതിഥികൾ നിർവഹിച്ചു. കൺവീനർമാരായ ഹക്കീം, വിനോദ്, രക്ഷാധികാരികളായ സി .ജയശങ്കർ, ദീപക് മേനോൻ, ശ്രീധർ തേറമ്പിൽ എന്നിവർ സംസാരിച്ചു.

article-image

േു്ംപ

You might also like

  • Lulu Exchange
  • Straight Forward

Most Viewed