ബഹ്റൈൻ ശൂരനാട് കൂട്ടായ്മയുടെ മെഗാ സൗജന്യ മെഡിക്കൽ ക്യാമ്പ് വിജയമായി
ബഹ്റൈൻ ശൂരനാട് കൂട്ടായ്മയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് നടത്തിയ മെഡിക്കൽ ക്യാമ്പിൽ 250പരം ആളുകൾ പങ്കെടുത്തു. മനാമയിലെ അൽ റബീഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് നടത്തിയ ക്യാമ്പിന്റെ ഉദ്ഘാടനം ബഹ്‌റൈൻ പാർലമെന്റ് മെംബറും, സെക്കന്റ് ഡെപ്യൂട്ടി സ്‌പീക്കറും ആയ അഹമ്മദ് അബ്ദുൾവഹീദ് കരാത്ത നിർവഹിച്ചു. ഐസിആർഎഫ് വൈസ് ചെയർമാൻ വികെ തോമസ് വിശിഷ്ടാതിഥി ആയിരുന്നു. കൂട്ടായ്മയുടെ പ്രസിഡണ്ട് ഹരീഷ് നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി അൻവർ ശൂരനാട് സ്വാഗതം പറഞ്ഞു.
സാമൂഹിക സാംസ്‌കാരിക പ്രവർത്തകരായ ബഷീർ അമ്പലായി, നിസ്സാർ കൊല്ലം, ജഗത് കൃഷ്ണകുമാർ, മോനി ഓടിക്കണ്ടത്തിൽ, സൽമാൻ ഫാരിസ്, അമൽദേവ്, ബിജു ജോർജ്, അൻവർ നിലബൂർ, മനോജ് വടകര, മണിക്കുട്ടൻ, അബ്ദുൽസലാം, ഗംഗൻ തൃക്കരിപ്പൂർ, അബിതോമസ്, ജോർജ്, എബ്രഹാം സാമുവേൽ എന്നിവർ ആശംസകൾ നേർന്നു.
േ്ുേ

