ബഹ്റൈനിൽ മലയാളി വിദ്യാർത്ഥി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു
ബഹ്റൈനിൽ മലയാളി വിദ്യാർഥി ഫ്ലാറ്റിൽ നിന്നും വീണു മരിച്ചു. കണ്ണൂർ മുട്ടം വെള്ളച്ചാൽ എസ്.കെ.പി ഫായിസാന്റെ മകൻ സായാൻ (14 വയസ്) ആണ് മരണപ്പെട്ടത്. കണ്ണൂർ മുട്ടം വെള്ളച്ചാൽ സ്വദേശികളായ ഷജീറിന്റെയും ഫായിസയുടെയും മകനായ സായാൻ അഹമ്മദ് ആണ് മരണപ്പെട്ടത്. ജുഫൈറിലെ താമസിക്കുന്ന കെട്ടിടത്തിന്റെ പതിനൊന്നാമത്തെ നിലയിലെ ഫ്ളാറ്റിലെ ബാൽക്കണിയിൽ നിന്ന് താഴെ വീണാണ് അപകടം സംഭവിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
dbcb

