നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷൻറെ കൈത്താങ്ങ്


ബഹ്റൈനിൽ വിസിറ്റിംഗ് വിസയിൽ വന്നിട്ട് മൂന്നു മാസം കഴിഞ്ഞു വിസ റിന്യൂ ചെയ്യാനും, താമസസൗകര്യത്തിനും, ദൈനംദിന ആവശ്യങ്ങൾക്കും സാമ്പത്തികമായ ബുദ്ധിമുട്ടിയ കൊല്ലം ജില്ലയിലെ, പള്ളിമുക്ക് സ്വദേശി സുധീറിന് നാട്ടിലേക്ക് തിരിച്ച് മടങ്ങാൻ കൊല്ലം പ്രവാസി അസോസിയേഷന്റെ കൈത്താങ്ങ്. കൊല്ലം പ്രവാസി അസോസിയേഷൻ ചാരിറ്റി വിങ്ങിന്റെ നേതൃത്വത്തിൽ നാടണയാനായി വിമാന യാത്രാ ടിക്കറ്റും, കെ.പി.എ മനാമ ഏരിയയുടെ സ്നേഹോപഹാരം കിറ്റും നൽകി. കെ.പി.എ ചാരിറ്റി വിങ് കൺവീനർ നവാസ് കുണ്ടറ, മനാമ ഏരിയ പ്രസിഡൻറ് ഷമീർ, സെക്രട്ടറി നിസ്സാം എന്നിവരാണ് സഹായങ്ങൾ കൈമാറിയത്.

article-image

adsasdadsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed