ബഹ്‌റൈൻ മാർത്തോമ്മാ ഹോംലാൻഡ് ഫെലോഷിപ്പ് യോഗം ചേർന്നു


ബഹ്‌റൈൻ മാർത്തോമ്മാ ഹോംലാൻഡ് ഫെലോഷിപ്പിന്റെ 14-മത് യോഗം ആറാട്ടുപുഴ തരംഗം മിഷൻ ആക്ഷൻ സെന്ററിൽ വച്ചു നടന്നു. ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പാ സമ്മേളനം ഉദ്ഘാടനം ചെയ്തു. റവ. ജേക്കബ് വി.ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ കൺവീനർ എബി കെ. തോമസ് സ്വാഗതം ആശംസിക്കുകയും സെക്രട്ടറി ശ്രീ. ഏബ്രഹാം ശാമുവേൽ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും ട്രഷറർ ശ്രീ. എം. എം. ജോൺ കണക്ക് അവതരിപ്പിക്കുകയും ചെയ്തു. ഇടവക മുൻ വികാരിമാരായ റവ. സ്കറിയ എബ്രഹാം, റവ. ടി കെ മാത്യു, റവ. കെ. എൻ. ജോൺ, റവ. സാബു ജോർജ്, റവ. മാത്യൂസ് ചാണ്ടി, റവ. ചാക്കോ തോമസ്, റവ. വി പി. ജോൺ എന്നിവർ ആശംസകൾ നേർന്നു. 200-ൽ അധികം അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ എം. വൈ. ഗീവർഗീസ് നന്ദി രേഖപ്പെടുത്തി.

article-image

dsdsdfsdfsdfs

You might also like

Most Viewed