ബികെഎസ് ഓണാഘോഷത്തിന് കൊടിയേറി


ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷമായ ശ്രാവണം 2023 പിള്ളേരോണത്തോടെ കൊടികയറി. സോപാനം വാദ്യകലാ സംഘം അവതരിപ്പിച്ച ഉറിയടി, കരടി പുലിക്കളി, കുട്ടികളുടെ വടംവലി, വിവിധ തരം നൃത്തങ്ങൾ എന്നിവയോടെ ആരംഭിച്ച പിള്ളേരോണത്തിൽ അഞ്ഞുറിലധികം കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു. വിവിധ മത്സരങ്ങളും ഓണസദ്യയും ഇതോടനുബന്ധിച്ച് ന‌ടന്നു. കേരളീയ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, ശ്രാവണം ജനറൽ കൺവീനർ സുനേഷ് സാസ്ക്കോ, പിള്ളേരോണം കൺവീനർമാരായ മനോജ് ഉത്തമൻ ,അഭിലാഷ്, ബോണി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

article-image

ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷമായ ശ്രാവണം 2023 പിള്ളേരോണത്തോടെ കൊടികയറി.

You might also like

Most Viewed