കണ്ണൂർ വിമാനത്താവളത്തിന് പോയന്റ് ഓഫ് കാൾ പദവി നൽകില്ലെന്ന കേന്ദ്ര സർക്കാറിന്റെ നിലപാട് നിരാശജനകം; സേവ് കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്റർ
കണ്ണൂർ വിമാനത്താവളത്തിന് പോയന്റ് ഓഫ് കാൾ പദവി നൽകില്ലെന്ന കേന്ദ്ര സർക്കാറിന്റെ നിലപാട് നിരാശജനകമാണെന്ന് സേവ് കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്റർ പ്രസ്താവിച്ചു. രാജ്യസഭാംഗം ജോൺ ബ്രിട്ടാസിന് മന്ത്രി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂർ എയർപോർട്ട് വിഷയത്തിൽ ഒരുതരത്തിലും സഹകരിക്കില്ല എന്നുള്ള ഒരു മനോഭാവമാണ് മന്ത്രിക്കെന്നാണ് ഇതിൽനിന്ന് മനസ്സിലാക്കുന്നതെന്നും സേവ് കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ ഫസലുൽ ഹഖ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
പല വിദേശ വിമാന കമ്പനികളും കണ്ണൂരിലേക്കും തിരിച്ചും സർവിസ് നടത്തുവാൻ തയാറാണെങ്കിലും കേന്ദ്ര സർക്കാർ നിയമനിർമാണം നടത്താത്തതിന്റെ പേരിലാണ് സേവനം തുടങ്ങാത്തതെന്നും അദ്ദേഹം ചൂണ്ടികാട്ടി. എയർപോർട്ടിനെ സംരക്ഷിക്കാനായി മറ്റ് ജി.സി.സി രാജ്യങ്ങളിലുള്ള സമാന ചിന്താഗതിക്കാരായ കൂട്ടായ്മകളോട് സഹകരിച്ച് മുന്നോട്ടുപോകുമെന്നും സേവ് കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്റർ ഭാരവാഹികൾ പ്രസ്താവനയിൽ അറിയിച്ചു.
sgsg

