അശൂറ ചടങ്ങുകളിൽ പങ്കെടുക്കുന്നവരെ സഹായിക്കാൻ പ്രത്യേക മെഡിക്കൽ ക്ലിനിക്കുമായി അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ്
ബഹ്റൈനിൽ നടന്നുവരുന്ന അശൂറ ചടങ്ങുകളിൽ പങ്കെടുക്കുന്നവരെ സഹായിക്കുന്നതിന്റെ ഭാഗമായി അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ പ്രത്യേക മെഡിക്കൽ ക്ലിനിക്ക് മനാമയിൽ ആരംഭിച്ചു. മുഹറം പത്ത് വരെയാണ് ബഹ്റൈൻ ആരോഗ്യമന്ത്രാലയവുമായി സഹകരിച്ച് ഈ പ്രത്യേക ക്ലിനിക്ക് പ്രവർത്തിക്കുന്നത്. പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ബഹ്റൈൻ ആരോഗ്യമന്ത്രി ഡോ. ജലീല ബിന്ത് അൽ സഈജ് ജവാദ് ഹുസൈൻ, കാപ്പിറ്റൽ ഗവർണർ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ റാഷിദ് അൽ ഖലീഫ, ജാഫ്റിയ വഖ്ഫ് ബോർഡ് ചെയർമാൻ യൂസിഫ് ബിൻ സാലേഹ് അൽ സാലേഹ്, പ്രൈമറി ഹെൽത്ത് കെയർ സെന്റർ ആക്ടിങ്ങ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഡോ ലുലുവ റാഷിദ് അൽ ഷൊവൈയിത്തർ, അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് സി ഇ ഒ ഡോ ശരത്ത് ചന്ദ്രൻ എന്നിവരും ക്ലിനിക്ക് സന്ദർശിച്ചു.
തങ്ങളുടെ മെഡിക്കൽ ജീവനക്കാർ ഇവിടെ സേവനങ്ങളുമായി മുഴുവൻ സമയവും ഉണ്ടായിരിക്കുമെന്നും, ആംബുലൻസ് സേവനമടക്കമുള്ള കാര്യങ്ങൾ ഇവിടെ നൽകുമെന്നും അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് സി ഇ ഒ ഡോ ശരത്ത് ചന്ദ്രൻ വ്യക്തമാക്കി. അശൂറ മെഡിക്കൽ കമ്മിറ്റിയുടെയും ആരോഗ്യമന്ത്രാലയത്തിന്റെയും, കാപ്പിറ്റൽ ഗവർണറേറ്റിന്റെയും, ജാഫ്റിയ വക്ഫ് ഡയരക്ടറേറ്റിന്റെയും ഭാഗമായി പ്രവർത്തിക്കുന്ന ആദ്യത്തെ സ്വകാര്യ മെഡിക്കൽ ക്ലിനിക്ക് കൂടിയാണ് അൽ ഹിലാൽ മെഡിക്കൽ ഗ്രൂപ്പ് മനാമയിൽ ആരംഭിച്ചിരിക്കുന്നത്.
szdfgsxg

