വിദേശത്ത് മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കണമെങ്കിൽ ഇൻഫെക്ഷൻ പ്രിവെൻഷൻ സർട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യം
വിദേശത്ത് മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കണമെങ്കിൽ ഇൻഫെക്ഷൻ പ്രിവെൻഷൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന റദ്ദ് ചെയ്യാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് മുൻ പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് അദ്ദേഹം കേരള സർക്കാറിന്റെ പ്രവാസി കമീഷന് നിവേദനം നൽകി. കണ്ണൂരിൽ നടന്ന കമീഷൻ സിറ്റിങ്ങിലാണ് ചെയർമാൻ ജസ്റ്റിസ് പി.ഡി. രാജൻ, കമീഷൻ അംഗങ്ങളായ പി.എം. ജാബിർ, പീറ്റർ മാത്യു, അഡ്വ. ഗഫൂർ പി. ലില്ലീസ്, പ്രവാസി കമീഷൻ സെക്രട്ടറി എ. ഫാസിൽ എന്നിവർക്ക് നിവേദനം സമർപ്പിച്ചത്.
കോവിഡ് കാലത്താണ് വിദേശ രാജ്യങ്ങളിൽ മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ സ്വന്തം രാജ്യത്തേക്ക് പ്രവേശിപ്പിക്കാൻ വിദേശ രാജ്യത്തിലെ സർക്കാർ നൽകേണ്ട ഇൻഫെക്ഷൻ പ്രിവെൻഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. കോവിഡിനുശേഷം മറ്റു രാജ്യങ്ങൾ ഈ നടപടിക്രമം പിൻവലിച്ചെങ്കിലും ഇന്ത്യൻ സർക്കാർ ഇൻഫെക്ഷൻ പ്രിവെൻഷൻ സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യാൻ തയാറായിട്ടില്ല.
ാൈീാൈ

