ബഹ്‌റൈൻ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന അഡ്വ. പോൾ സെബാസ്റ്റ്യനും കുടുംബത്തിനും യുനൈറ്റഡ് പേരന്റ്സ് പാനൽ യാത്രയയപ്പ് നൽകി.

ബഹ്‌റൈൻ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന അഡ്വ. പോൾ സെബാസ്റ്റ്യനും കുടുംബത്തിനും യുനൈറ്റഡ് പേരന്റ്സ് പാനൽ യാത്രയയപ്പ് നൽകി. യു.പി.പി ചെയർമാൻ എബ്രഹാം ജോൺ അധ്യക്ഷത വഹിച്ചു.
മോനി ഒടിക്കണ്ടത്തിൽ സ്വാഗതവും ദീപക് മേനോൻ നന്ദിയും പറഞ്ഞു. സാമൂഹികപ്രവർത്തകരായ ഫ്രാൻസിസ് കൈതാരത്ത്, തോമസ് കെ. ജോൺ, സോമൻ ബേബി, ബി.കെ.എസ് ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, നവകേരള സെക്രട്ടറി സുഹൈൽ, വോയ്സ് ഓഫ് പാലക്കാട് ഭാരവാഹി ജയശങ്കർ, ഡോ. പി.വി. ചെറിയാൻ, സേവ് കണ്ണൂർ എയർപോർട്ട് ചെയർമാൻ ഫസലുൾ ഹഖ്, എസ്.എൻ.സി.എസ് ഭാരവാഹി കൃഷ്ണകുമാർ, പി.പി.എ പ്രസിഡൻറ് വിഷ്ണു, അജിത് കണ്ണൂർ സർഗവേദി, ബാബു കുഞ്ഞിരാമൻ, എബി തോമസ്, സോവിച്ചൻ, അനിൽ യു.കെ, ജയേഷ് താന്നിക്കൽ, ഇ.വി. രാജീവൻ, ജവാദ് പാഷാ, ഡോ. സുരേഷ് സുബ്രഹ്മണ്യൻ, ഹരിഷ് നായർ, തോമസ് ഫിലിപ്പ്, അൻവർ ശൂരനാട്, അൻവർ നിലമ്പൂർ, ജോർജ് മാത്യു, പ്രമോദ്, മിനി റോയ്, എന്നിവർ സംസാരിച്ചു. രാജേഷ് പെരുങ്കുഴി യോഗം നിയന്ത്രിച്ചു.
sertre