ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ രാമായണമാസാചരണം സംഘടിപ്പിക്കും


സൽമാനിയ കാനു ഗാർഡനിൽ ഉള്ള  ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഈ വർഷം ജൂലൈ 17മുതൽ ആഗസ്റ്റ് 16 വരെ  രാമായണമാസാചരണം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.  ഈ ദിവസങ്ങളിൽ സൊസൈറ്റിയിൽ വച്ച് വൈകിട്ട് 7.30 മുതൽ 8.30 വരെ രാമായണ പാരായണവും പ്രാർത്ഥനയും ഉണ്ടായിരിക്കും.

കർക്കിടകവാവ് ദിവസമായ ജൂലൈ 17 തിങ്കളാഴ്ച രാവിലെ 5. 30 മുതൽ സൊസൈറ്റിയിൽ വെച്ച് നടക്കുന്ന ചടങ്ങുകളെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർ 34347514 അല്ലെങ്കിൽ 32372663 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 

article-image

f

You might also like

Most Viewed