അംഗപരിമിതർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും നൽകുമെന്ന് ബഹ്റൈൻ സാമൂഹിക വികസന മന്ത്രി

രാജ്യത്തുള്ള അംഗപരിമിതർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും നൽകുമെന്ന് സാമൂഹിക വികസന മന്ത്രി ഒസാമ ബിൻ അഹമ്മദ് ഖലാഫ് അൽ അസ്ഫൂർ വ്യക്തമാക്കി. അംഗപരിമിതർക്കായുള്ള ദേശീയനയ രൂപവത്കരണം സംബന്ധിച്ച സമ്മേളന ഉദ്ഘാടന ഒരുക്കങ്ങൾ ചർച്ചചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
2023−2027 കാലയളവിലേക്കുള്ള നയരൂപവത്കരണമാണ് നടക്കുന്നത്. സാമൂഹിക വികസന മന്ത്രാലയം, തൊഴിൽ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, സിവിൽ സർവിസ് ബ്യൂറോ, ബഹ്‌റൈൻ അസോസിയേഷൻ ഫോർ പാരന്റ്സ് ആൻഡ് ഫ്രൻഡ്സ് ഓഫ് ദി ഡിസേബിൾഡ് എന്നിവയുൾപ്പെടെ സർക്കാറിന്റെയും സ്വകാര്യ മേഖലയുടെയും പ്രതിനിധികൾ കമ്മിറ്റിയിൽ അംഗങ്ങളാണ്.
ssg