വഴിയാത്രക്കാരനുനേരെ അതിക്രമം നടത്തിയ പ്രതി പിടിയിൽ.

വഴിയാത്രക്കാരനുനേരെ അതിക്രമം നടത്തിയ പ്രതി പൊലീസ് പിടിയിൽ. ആഫ്രിക്കൻ വംശജനാണ് ആക്രമണം നടത്തിയത്. അടുത്തുള്ള റസ്റ്റാറന്‍റിൽ കയറി വസ്തുവകകൾ നശിപ്പിക്കുകയും ചെയ്തു. ആക്രമി ലഹരിക്കടിപ്പെട്ടിരുന്നതായാണ് സംശയിക്കുന്നത്.
റസ്റ്റാറന്‍റിൽ കയറിയ ഇയാൾ ജീവനക്കാരുമായി തർക്കമുണ്ടാക്കുകയും അവിടെയുണ്ടായിരുന്ന വസ്തുക്കൾക്ക് കേടുവരുത്തുകയും പിന്നീട് റോഡിലൂടെ നടന്നുപോവുകയായിരുന്നയാളെ ആക്രമിക്കുകയും ചെയ്യുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്യാൻ പ്രോസിക്യൂഷൻ ഉത്തരവിട്ടു.
eferddfsdf