ഗുരുദേവ സോഷ്യൽ സൊസൈറ്റി എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡ് 2026 വിതരണം ചെയ്തു
ശാരിക
മനാമ: ഗുരുദേവ സോഷ്യൽ സൊസൈറ്റി (ജി.എസ്.എസ്) എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡ് 2026 വിതരണം ചെയ്തു. സൽമാനിയ കാനുഗാർഡനിലുള്ള സൊസൈറ്റി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിൽ മാവേലിക്കര പാർലമെന്റ് അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ ജി.എസ്.എസ് കുടുംബാംഗങ്ങളുടെ കുട്ടികൾക്ക് അവാർഡുകളും സർട്ടിഫിക്കറ്റുകളും നൽകി അനുമോദിച്ചു.
േ്്
ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. കെ. ഗോപിനാഥ് മേനോൻ, ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗം മിഥുൻ മോഹൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ജി.എസ്.എസ് ചെയർമാൻ സനീഷ് കൂറുമുള്ളിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതം ആശംസിച്ചു. വൈസ് ചെയർമാൻ സതീഷ് കുമാർ, ലേഡീസ് വിങ് പ്രസിഡന്റ് ശ്രീജയ് ബിനോ എന്നിവർ ആശംസകൾ നേർന്നു.
നവരാത്രി ആഘോഷങ്ങളിൽ ക്ലാസിക്കൽ ഡാൻസ് അവതരിപ്പിച്ച കുട്ടികൾക്ക് പ്രത്യേക ഉപഹാരങ്ങളും വിദ്യാരംഭത്തിൽ ആദ്യാക്ഷരം കുറിച്ച കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. അസിസ്റ്റന്റ് സെക്രട്ടറി ദേവദത്തൻ നന്ദി രേഖപ്പെടുത്തിയ ചടങ്ങിൽ ശ്രീജ സനീഷ് അവതാരകയായിരുന്നു. ഡയറക്ടർ ബോർഡ് അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.
മെംമെമ

