ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി 'മെമ്പേഴ്സ് നൈറ്റ് 2026' വർണ്ണാഭമായി ആഘോഷിച്ചു
പ്രദീപ് പുറവങ്കര
മനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി (SNCS) ബഹ്‌റൈൻ സംഘടിപ്പിച്ച "മെമ്പേഴ്സ് നൈറ്റ് 2026" വർണ്ണാഭമായി നടന്നു. നവംബർ 5 വ്യാഴാഴ്ച സൽമാനിയയിലെ കെ-സിറ്റി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ സൊസൈറ്റി അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടെ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്.
ബഹ്‌റൈൻ ഷിപ്പിംഗ് ഏജന്റ്സ് അസോസിയേഷൻ (BSAA) വൈസ് ചെയർമാൻ ബിശ്വാസ് കൃഷ്ണ നാരായണൻ മുഖ്യാതിഥിയായിരുന്നു. എൻ.ഇ.സി റെമിറ്റ് (NEC Remit) ആയിരുന്നു പരിപാടിയുടെ പ്രധാന സ്പോൺസർ.
വൈകുന്നേരം 7:30-ന് ആരംഭിച്ച ആഘോഷപരിപാടികൾ രാത്രി 12 മണി വരെ നീണ്ടുനിന്നു. സൊസൈറ്റി അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാ-സാംസ്കാരിക പരിപാടികളും പ്രശസ്ത ഡി.ജെ നയിച്ച സംഗീത വിരുന്നും ചടങ്ങിന് മാറ്റുകൂട്ടി.
അംഗങ്ങളുടെ കലാഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിനും അവർക്കിടയിലെ സൗഹൃദവും കൂട്ടായ്മയും ശക്തമാക്കുന്നതിനും മെമ്പേഴ്സ് നൈറ്റ് വലിയൊരു വേദിയായതായി സൊസൈറ്റി ഭാരവാഹികൾ വ്യക്തമാക്കി.

