ഈദ് കപ്പ്‌ 2023ൽ ടൈഫൂൻ സിസി ജേതാക്കൾ


ഈദ് കപ്പ്‌ 2023ൽ ടൈഫൂൻ സിസി ജേതാക്കളായി. എട്ട് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ജുഫൈർ സ്ട്രേക്കേർസിനെ എട്ട് റൺസിന് പരാജയപ്പെടുത്തായാണ് ഇവർ ജേതാക്കളായത്. ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മേൻ, വാല്യുബിൾ പ്ലെയർ സ്ഥാനങ്ങൾ ടൈഫൂൺ സിസിയുടെ നസീം മൈതീനും, മികച്ച ബൗളർ സ്ഥാനം ജുഫൈർ സ്ട്രൈക്കേർസിന്റെ ശ്യാമും കരസ്ഥമാക്കി.

ബുസൈത്തിനീൽ വെച്ച് കഴിഞ്ഞ നാല് ആഴ്ച്ചകളിലായി നടന്ന ടൂർണമെന്റിൽ അവഞ്ചേർസ് 11, വിന്നേർസ് സിസി, കിങ്ങ്ഡം സിസി, ജെസി ഗ്രൂപ്പ്, ഫാർമ 11 എന്നീ മറ്റു ടീമുകളും പങ്കെടുത്തു. അഖിൽ, സാദത്ത്‌, അമീർ , ലതീഷ് നായർ എന്നിവർ നേതൃത്വം നൽകി.

article-image

sdasasadsd

You might also like

  • Lulu Exchange
  • Straight Forward

Most Viewed