പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ അഞ്ചാം വാർഷികം: 'സുവർണ്ണം 2026' വർണ്ണാഭമായി സമാപിച്ചു


പ്രദീപ് പുറവങ്കര

ബഹ്റൈൻ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (PAPA) അഞ്ചാം വാർഷികാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'സുവർണ്ണം 2026' മ്യൂസിക്കൽ മെഗാ ഇവന്റ് വർണ്ണാഭമായ പരിപാടികളോടെ വിജയകരമായി സമാപിച്ചു. ഇന്ത്യൻ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷത്തിൽ ബഹ്റൈനിലെ നൂറുകണക്കിന് പ്രവാസി മലയാളികൾ കുടുംബസമേതം പങ്കെടുത്തു.

കോന്നി എം.എൽ.എ അഡ്വ. കെ.യു. ജനീഷ് കുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. അസോസിയേഷൻ അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസും വിവിധ കലാപരിപാടികളും സദസ്സിന്റെ കൈയടി നേടി.

article-image

സെക്രട്ടറി സുനു കുരുവിളയുടെ സ്വാഗതത്തോടെ ആരംഭിച്ച പൊതുസമ്മേളനത്തിൽ പ്രസിഡന്റ് വിഷ്ണു ദേവാഞ്ജനം അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയി, ഓറ ആർട്സ് ഡയറക്ടർ മനോജ് മയ്യന്നൂർ എന്നിവർ ആശംസകൾ നേർന്നു. വൈസ് പ്രസിഡന്റും പ്രോഗ്രാം ജോയിന്റ് കൺവീനറുമായ മോൻസി ബാബു നന്ദി രേഖപ്പെടുത്തി.

article-image

തുടർന്ന് ഭാഗ്യരാജ് ആൻഡ് ദി ബാൻഡിന്റെ നേതൃത്വത്തിൽ അരങ്ങേറിയ മ്യൂസിക്കൽ മെഗാ ഷോ പരിപാടിയുടെ പ്രധാന ആകർഷണമായി. ബഹ്റൈനിലെ കലാകാരന്മാരായ ഷാജി സെബാസ്റ്റ്യൻ, മിഥുൻ, പാർവതി മേനോൻ എന്നിവരുടെ കലാപ്രകടനങ്ങളും ആഘോഷത്തിന് മാറ്റുകൂട്ടി.

article-image

ട്രഷറർ വിനീത് വി.പി., ജോയിന്റ് സെക്രട്ടറി സിജി തോമസ്, ലേഡീസ് വിംഗ് സെക്രട്ടറി ലിബി ജയ്സൺ, ജോയിന്റ് ട്രഷറർ അനിൽ കുമാർ എന്നിവരോടൊപ്പം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും സുവർണ്ണം 2026 പ്രോഗ്രാം കമ്മിറ്റി അംഗങ്ങളും പരിപാടിയുടെ വിജയത്തിനായി സജീവമായി പ്രവർത്തിക്കുകയും പങ്കാളികളാവുകയും ചെയ്തു. ബഹ്റൈനിലെ വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളുടെ ഭാരവാഹികളും അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

article-image

സുവർണ്ണം 2026 വൻ വിജയമാക്കാൻ സഹകരിച്ച സ്പോൺസർമാർ, അസോസിയേഷൻ അംഗങ്ങൾ, കലാകാരന്മാർ, സന്നദ്ധപ്രവർത്തകർ, അഭ്യുദയകാംക്ഷികൾ തുടങ്ങി ചെറുതും വലുതുമായ സംഭാവനകൾ നൽകിയ എല്ലാവർക്കും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പേരിൽ ഹൃദയപൂർവം നന്ദി അറിയിച്ചു. ബിജിനും മോൻസി ബാബുവും പ്രോഗ്രാം കൺവീനർമാരായി പ്രവർത്തിച്ചു.

article-image

പത്തനംതിട്ടയുടെ പ്രവാസി കൂട്ടായ്മയുടെ ഐക്യവും സൗഹൃദവും കലാസാംസ്കാരിക പൈതൃകവും വിളിച്ചോതിയ സുവർണ്ണം 2026 ബഹ്റൈനിലെ മലയാളി സമൂഹത്തിന് മറക്കാനാവാത്ത ആഘോഷാനുഭവമായി മാറി.

article-image

്േിേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed