ക്നാനായ ദേവാലയത്തിന്റെ വലിയ പെരുന്നാള്‍ സമാപിച്ചു
ശാരിക
മനാമ: ബഹ്‌റൈൻ സെന്റ് ഗ്രിഗോറിയോസ് ക്നാനായ പള്ളിയുടെ പതിനഞ്ചാമത് വലിയ പെരുന്നാളും ഹാർവെസ്റ്റ് ഫെസ്റ്റിവലും സമാപിച്ചു. കേരള കാത്തലിക് അസോസിയേഷൻ ഹാളിൽ വെച്ച് നടന്ന ആഘോഷപരിപാടികൾക്ക് ക്നാനായ സമുദായ വലിയ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് കുറിയാക്കോസ് മോർ സേവേറിയോസ് തിരുമേനി മുഖ്യ കാർമികത്വം വഹിച്ചു.
പരിശുദ്ധനായ പരുമല തിരുമേനിയുടെ നാമത്തിൽ സ്ഥാപിതമായ ഇടവകയുടെ വലിയ പെരുന്നാളിനോടനുബന്ധിച്ച് വിശുദ്ധ കുർബാന, ആഘോഷമായ റാസ, ആശീർവാദം, നേർച്ച വിളമ്പ് എന്നിവ നടന്നു. തുടര്‍ന്ന് നടന്ന ഹാർവെസ്റ്റ് ഫെസ്റ്റിവലിൽ വൈവിധ്യമാർന്ന സ്റ്റാളുകളും ക്രമീകരിച്ചിരുന്നു. വികാരി റവ. ഫാദർ ജേക്കബ് ഫിലിപ്പ് നടയിൽ, ട്രസ്റ്റി റെജി തോമസ് തൈക്കൂട്ടത്തിൽ, സെക്രട്ടറി ഷോബിൻ പുന്നൂസ് നസ്രാണിത്തുണ്ടിയിൽ എന്നിവരും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ചടങ്ങുകൾക്ക് നേതൃത്വം നൽകി.
േ്ിേ്ി

