കെ.ഒ.എസ്.എസ് ബഹ്‌റൈൻ കുടുംബസംഗമം പ്രൗഢഗംഭീരമായി നടന്നു
പ്രദീപ് പുറവങ്കര
മനാമ: കഴിഞ്ഞ 22 വർഷമായി ബഹ്‌റൈനിൽ പ്രവർത്തിച്ചുവരുന്ന കുടശ്ശനാട് നിവാസികളുടെ കൂട്ടായ്മയായ കെ.ഒ.എസ്.എസ് (KOSS) ബഹ്‌റൈന്റെ കുടുംബസംഗമം നവംബർ 6-ന് സൽമാനിയയിലെ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റിൽ വെച്ച് നടന്നു.
പ്രസിഡന്റ് പ്രദീപ് കൈതക്കാടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ജിബി കളിയ്ക്കൽ സ്വാഗതം പറഞ്ഞു. കെ.ഒ.എസ്.എസ് ഗ്ലോബൽ പ്രസിഡന്റ് ജോൺസൺ കീപ്പള്ളിൽ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ സെക്രട്ടറി മാത്യു വർഗീസ്, സജി കുടശ്ശനാട്, രഞ്ജിത് പാലമുകളിൽ എന്നിവർ ആശംസകൾ അറിയിക്കുകയും ട്രഷറർ ജിബിൻ സാമുവൽ നന്ദി പറയുകയും ചെയ്തു.
ജോജി മുകളുംപുറം, മനോജ് നേരത്തെഅയ്യത്ത്, ജോജി കല്ലാക്കടവിൽ, ജൂബിൻ കാഞ്ഞിക്കൽ, ലിജോ തുരുത്തേൽ എന്നിവർ പരിപാടിയുടെ നടത്തിപ്പിന് നേതൃത്വം നൽകി. രാജേഷ് ഇല്ലത്തിന്റെയും ഷൈൻ സജിയുടെയും നേതൃത്വത്തിൽ അരങ്ങേറിയ സംഗീത-കലാപരിപാടികളും അംഗങ്ങളുടെ പങ്കാളിത്തവും കുടുംബസംഗമത്തിന് കൂടുതൽ മിഴിവേകി.
ു്ു

