ജീവന്റെ തുടിപ്പിനായി ഒരുതുള്ളി രക്തം; മൈത്രിയുടെ രക്തദാന ക്യാമ്പിൽ 65ഓളം പേർ പങ്കാളികളായി


പ്രദീപ് പുറവങ്കര

മനാമ: മൈത്രി സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വെച്ച് നടന്നു. ‘ജീവന്റെ തുടിപ്പിനായി ഒരുതുള്ളി രക്തം’ എന്ന സന്ദേശവുമായി സംഘടിപ്പിച്ച ക്യാമ്പിൽ ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി 65ഓളം പേർ രക്തം ദാനം ചെയ്തു.

മൈത്രി പ്രസിഡന്റ് സലിം തയ്യിൽ അധ്യക്ഷത വഹിച്ച ചടങ്ങ് പ്രമുഖ സാമൂഹിക പ്രവർത്തകൻ കെ.ടി. സലിം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതം പറഞ്ഞു.

article-image

ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, മാധ്യമപ്രവർത്തകൻ ഇ. രാജീവ്, സാമൂഹിക പ്രവർത്തകരായ സെയ്ദ് ഹനീഫ്, ജയേഷ്, റസിൻഖാൻ, വൈസ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, ചാരിറ്റി കൺവീനർ അൻവർ ശൂരനാട്, നവാസ് കുണ്ടറ എന്നിവർ ആശംസകൾ നേർന്നു. ബഹ്‌റൈനിലെ ജീവകാരുണ്യ മേഖലയിൽ മൈത്രി നടത്തുന്ന പ്രവർത്തനങ്ങളെയും സാമൂഹിക പ്രതിബദ്ധതയെയും സംസാരിച്ചവർ അഭിനന്ദിച്ചു.

article-image

ചീഫ് കോർഡിനേറ്റർ സുനിൽ ബാബു, ജോയിന്റ് സെക്രട്ടറി ഷബീർ, മെമ്പർഷിപ്പ് കൺവീനർ അബ്ദുൽ സലീം, സഹകൺവീനർ റജബുദ്ദീൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷറഫുദ്ദീൻ, അജാസ്, നിസാം, നൗഷാദ് തയ്യിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. രക്തദാതാക്കളെ കണ്ടെത്തുന്നതിൽ ജമാൽ കോയിവിളയുടെ സജീവ ഇടപെടലും ശ്രദ്ധേയമായി.

രക്തദാന ക്യാമ്പുമായി സഹകരിച്ച എല്ലാ രക്തദാതാക്കൾക്കും സന്നദ്ധപ്രവർത്തകർക്കും മൈത്രി ട്രഷറർ അബ്ദുൽ ബാരി നന്ദി അറിയിച്ചു.

article-image

ംും

You might also like

  • Lulu Exchange
  • Straight Forward

Most Viewed