കെ.സി.ഇ.സി. മോർ സേവേറിയയോസ് തിരുമേനിയ്ക്ക് സ്വീകരണം നല്‍കി


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈനിലെ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിലിന്റെ (കെ.സി.ഇ.സി) നേതൃത്വത്തിൽ ക്നാനായ സമുദായ മെത്രാപ്പോലീത്താ ആർച്ച് ബിഷപ്പ് കുറിയാക്കോസ് മോർ സേവേറിയയോസ് തിരുമേനിയ്ക്ക് സ്വീകരണം നൽകി. കെ.സി.ഇ.സി പ്രസിഡന്റ് വെരി. റവ. സ്ലീബാ പോൾ കോർ എപ്പിസ്കോപ്പയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി റിച്ചി കളത്തൂരേത്ത് സ്വാഗതവും ട്രഷറർ ഏബ്രഹാം തോമസ് നന്ദിയും പറഞ്ഞു.

ബഹ്റൈൻ സെന്റ് ഗ്രിഗോറിയോസ് ക്നാനായ പള്ളിയിൽ വെച്ച് നടന്ന സ്വീകരണ യോഗത്തിൽ കെ.സി.ഇ.സി വൈസ് പ്രസിഡന്റുമാരായ റവ. മാത്യൂസ് ഡേവിഡ്, റവ. അനീഷ് സാമുവേൽ ജോൺ, റവ. ഫാദർ ജേക്കബ് ഫിലിപ്പ് നടയിൽ, ജോയിന്റ് ട്രഷറർ ജോൺ ഏബനൈസർ എന്നിവർ ആശംസകൾ അർപ്പിച്ചു.

അഭിവന്ദ്യ തിരുമേനി മറുപടി പ്രസംഗത്തിൽ കെ.സി.ഇ.സി-യുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും തെറ്റായ വഴിയിൽ സഞ്ചരിക്കുന്ന ഇന്നത്തെ തലമുറയെ നേർവഴിക്ക് നടത്താൻ ക്രൈസ്തവ സഭ ഒന്നായി പ്രവർത്തിക്കണമെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു.

article-image

ിേ്േ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed