ഗൾഫ് മാധ്യമം ‘ബഹ്റൈൻ ബീറ്റ്സ്’ നാളെ


ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘ബഹ്റൈൻ ബീറ്റ്സ്’ മെഗാ മ്യൂസിക്കൽ ആൻഡ് എൻടർടൈൻമെന്‍റ് പരിപാടി ഈ മാസം മുപ്പതിന് വൈകുന്നേരം ആറിന് ക്രൗൺപ്ലാസയിൽ നടക്കും.  ഉണ്ണി മേനോൻ, വൈഷ്ണവ് ഗിരീഷ്, ജാസിം ജമാൽ, ആൻ ആമി, ചിത്ര അരുൺ, മേഘ്ന സുമേഷ്, കണ്ടംപററി ഡാൻസർ റംസാൻ മുഹമ്മദ്, രമേഷ് പിഷാരടി, അശ്വന്ത് അനിൽകുമാർ എന്നിവരാണ് പരിപാടിയുടെ ഭാഗമായി വേദിയിലെത്തുന്നത്.

സിനിമ, ടെലിവിഷൻ താരം അശ്വതി ശ്രീകാന്താണ് അവതാരക. കോൺവെക്സ് ആണ് ഈവന്റ് മാനേജ്മെന്റ് പാർടണർ.  പരിപാടിയിൽ പങ്കെടുക്കുന്ന താരങ്ങളെല്ലാം ബഹ്റൈനിലെത്തിയതായി സംഘാടകർ അറിയിച്ചു.  

article-image

wetws

You might also like

  • Lulu Exchange
  • Straight Forward

Most Viewed