പനി ചികിത്സയ്‌ക്കെത്തിയ പതിമൂന്നുകാരിക്ക് പേ വിഷബാധയ്ക്കുള്ള കുത്തിവയ്പ്പ് നല്‍കി


തമിഴ്‌നാട്ടിലെ ആശുപത്രിയില്‍ പനി ചികിത്സയ്‌ക്കെത്തിയ പതിമൂന്നുകാരിക്ക് പേ വിഷബാധയ്ക്കുള്ള കുത്തിവയ്പ്പ് നല്‍കിയെന്ന് പരാതി. കുത്തിവയ്പ്പിന് പിന്നാലെ പെണ്‍കുട്ടി തളര്‍ന്നു വീണു. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കി.

കടലൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ഡോക്ടര്‍ കുത്തിവയ്പ്പിന് കുറിച്ചുകൊടുത്ത കുറിപ്പടി വായിക്കാതെ നഴ്‌സ് കുത്തിവയ്ക്കുകയായിരുന്നു. ആദ്യത്തെ കുത്തിവയ്പ്പിന് ശേഷം വീണ്ടും കുത്തിവയ്ക്കാന്‍ സൂചി എടുത്തപ്പോഴാണ് കുട്ടിയുടെ അച്ഛന്‍ സംശയം പ്രകടിപ്പിച്ചത്. ഇതോടെ പേ വിഷബാധയ്ക്കുള്ള കുത്തിവയ്പ്പാണ് എടുത്തതെന്ന് നഴ്‌സ് സമ്മതിക്കുകയായിരുന്നു.

article-image

asddasads

You might also like

  • Lulu Exchange
  • Straight Forward

Most Viewed