സൗദി കോസ് വെ വഴിയുള്ള യാത്ര; നിർദേശങ്ങൾ ഓർമ്മിപ്പിച്ച് അതോറിറ്റി


അവധിദിനങ്ങളിൽ യാത്രക്കാരുടെ എണ്ണം വർദ്ധിച്ചതോടെ കിങ്ങ് ഫഹദ് കോസ് വെ വഴി യാത്ര ചെയ്യുന്നവർക്കുള്ള നിർദേശങ്ങൾ ഓർമ്മിപ്പിച്ച് കിങ്ങ് ഫഹദ് കോസ് അതോറിറ്റി. ഇത് വഴി യാത്ര ചെയ്യുന്നവരുടെ കൈയിൽ ആവശ്യമായ എല്ലാ രേഖകളും ഉണ്ടായിരിക്കണമെന്നും, നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അതോറിറ്റി അധികൃതർ വ്യക്തമാക്കി. ബഹ്റൈനി സ്വദേശികളായവർ അവരുടെ ഒറിജിനൽ ഐഡികാർഡുകൾ കൈവശം വെക്കണമെന്നും, കുറഞ്ഞത് മൂന്ന് മാസത്തെ കാലവധി ഇതിനുണ്ടായിരിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. ബഹ്റൈനിൽ റെസിഡൻസ് പെർമിറ്റുള്ളവർ അവരുടെ വാലിഡ് റെസിഡൻസ് പെർമിറ്റ്, കുറഞ്ഞത് ആറ് മാസത്തെ കാലവധിയുള്ള പാസ്പോർട്ട്, സൗദി വിസ എന്നിവയാണ് കൈവശം വെക്കേണ്ടത്.

സ്വകാര്യവാഹനത്തിൽ യാത്ര ചെയ്യുന്നവർ സഞ്ചരിക്കുന്ന വാഹനത്തിന്റെ ഓണർഷിപ്പ് സെർട്ടിഫിക്കേറ്റ്, വാലിഡ് ഡ്രൈവിങ്ങ് ലൈസൻസ് എന്നിവയും കൂടെ കരുതണം. സ്വന്തം വാഹനമില്ലെങ്കിൽ വാഹന ഉടമയുടെ അറ്റസ്റ്റ് ചെയ്ത അനുമതി പത്രവും കൂടെ കരുതേണ്ടതാണ്. വാഹനത്തിന്റെ പ്രി ഇൻഷൂറനസും ആവശ്യമാണ്. സുഗമമായ യാത്രയ്ക്ക് ജിസ്റ് എന്ന ആപ്ലിക്കേഷന്റെ സഹായവും യാത്രക്കാർക്ക് സ്വീകരിക്കാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കി. 

article-image

dsfsd

You might also like

  • Lulu Exchange
  • Straight Forward

Most Viewed