നമസ്കാരം ബഹ്റൈൻ അപ്ഡേറ്റിലേയ്ക്ക് സ്വാഗതം
ബലിപെരുന്നാൾ ആഘോഷങ്ങൾ രാജ്യത്ത് തുടരുകയാണ്. രാജ്യത്തെ ബീച്ചുകളിലും മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വലിയ ജനതിരക്കാണ് അനുഭവപ്പെടുന്നത്. കടുത്ത ചൂട് അവഗണിച്ചും കടൽത്തീരങ്ങളിൽ വിവിദ വിനോദങ്ങളിൽ ഏർപ്പെടാനും ഇഷ്ട ഭക്ഷണം കഴിക്കാനുമൊക്കെ നിരവധി പേരാണ് പുറത്തിറങ്ങുന്നത്. സൗദി അറേബ്യയിൽ നിന്നും നിരവധി പേർ ബഹ്റൈനിലെത്തിയിട്ടുണ്ട്. ജസായെർ ബീച്ച്, മറാസീ ബീച്ച്, വാട്ടർ ഗാർഡൻ സിറ്റി ബീച്ച് എന്നിവിടങ്ങളിൽ അവധിദിനങ്ങൾ പ്രമാണിച്ച് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇത്തവണ നിരവധി പേർ വിനോദസഞ്ചാരത്തിനായി മറ്റ് രാജ്യങ്ങളിലേയ്ക്കും പോയിട്ടുണ്ട്. ജോർജിയ, ഗ്രീസ്, തുർക്കി, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയാണ്
ബഹ്റൈനിൽ നിന്നുള്ള സഞ്ചാരികൾ തിരഞ്ഞെടുക്കുന്നതെന്ന് ട്രാവൽ മേഖലയിൽ നിന്നുള്ളവർ അറിയിച്ചു. ബലിപെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും, ബഹ്റൈനിലെ ജനങ്ങൾക്കും ഈദ് ആശംസ നേർന്നു.
rtet

