ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സ്മരണങ്ങൾ ഉയർത്തി ഇന്ന് ബലിപെരുന്നാൾ


ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സ്മരണങ്ങൾ ഉയർത്തി വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിച്ചു. രാവിലെ 5.07നായിരുന്നു ബഹ്റൈനിൽ വിവിധ പള്ളികളിലും ഈദ്ഗാഹുകളിലുമായി പെരുന്നാൾ നമസ്കാരം നടന്നത്. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫ, പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, രാജകുടുംബാംഗങ്ങൾ എന്നിവർ സാഖിർ പാലസ് പള്ളിയിലാണ് പെരുന്നാൾ നമസ്കാരത്തിനായി എത്തിയത്. നേരത്തേ ബലിപെരുന്നാൾ പ്രമാണിച്ച് ജയിലിൽ കഴിഞ്ഞിരുന്ന 160തടവുകാർക്ക് ബഹ്റൈൻ രാജാവ് മാപ്പ് നൽകി മോചിപ്പിച്ചിരുന്നു. പ്രവാസികളുടെ ഇടയിൽ ഇത്തവണ വിവിധ അസോസിയേഷനുകൾ നടത്തുന്ന പരിപാടികളാണ് കൂടുതലായും പെരുന്നാൾ ആഘോഷത്തിന് മാറ്റു കൂട്ടുന്നത്.

ഗൾഫ് മാധ്യമം അവതരിപ്പിക്കുന്ന ബഹ്റൈൻ ബീറ്റ്സ് ആണ് ഇത്തവണത്തെ പെരുന്നാൾ ആഘോഷങ്ങളിലെ മെഗാപരിപാടി. ജൂൺ 30ന് ക്രൗൺ പ്ലാസ ഹോട്ടലിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ഉണ്ണിമേനോൻ, രമേഷ് പിഷാരടി, ആൻ ആമി, വൈഷ്ണവ് ഗിരീഷ്, മനോജ് ജോർജ്ജ്, റംസാൻ മുഹമ്മദ്, മേഘ്ന സുമേഷ്, ചിത്ര അരുൺ, ജാസിം ജമാൽ, അശ്വതി ശ്രീകാന്ത്, അശ്വന്ത് അനിൽ കുമാർ എന്നിവരാണ് അണിനിരക്കുന്നത്. 

article-image

dsfgdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed