ഈദ്‌ ഗാഹിന്‌ കബീർ സലഫി പറളി നേതൃതം നൽകും


മനാമയിൽ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ അൽ ഫുർഖാൻ സെന്ററും  ഇന്ത്യൻ ഇസ്‌ലാഹീ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ഈദ്‌ ഗാഹിന്‌ സഊദി അറേബിയയിലെ ജാലിയാത്ത്‌ ദാഇ കബീർ സലഫി പറളി നേതൃതം നൽകും. മനാമ മുൻസിപ്പാലിറ്റി കോമ്പൗണ്ടിൽ നാളെ രാവിലെ 5:07ന്‌ നടക്കുന്ന ഈദ്‌ നമസ്കാരത്തിൽ പങ്കെടുക്കുന്ന സ്ത്രീകൾക്ക്‌ പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്‌.

വിശാലമായ പർക്കിംഗ്‌ സൗകര്യം ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.  അൽ ഫുർഖാൻ സെന്ററിൽ ചേർന്ന സ്വാഗത സംഘം യോഗം ഒരുക്കങ്ങൾ വിലയിരുത്തി. സ്വാഗത സംഘം ചെയർമാൻ നൗഷാദ്‌ സ്കൈ യോഗം ഉദ്‌ഘാടനം ചെയ്തു. മൂസ സുല്ലമി അദ്ധ്യക്ഷത വഹിച്ചു. 

article-image

ertet

You might also like

  • Lulu Exchange
  • Straight Forward

Most Viewed