ആദിപുരുഷിനെതിരെ അലഹബാദ് ഹൈക്കോടതി
ആദിപുരുഷ് സിനിമയ്ക്കെതിരെ ആഞ്ഞടിച്ച് അലഹബാദ് ഹൈക്കോടതി. സിനിമയിലെ സംഭാഷണങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നതാണ്. വലിയ ഒരു വിഭാഗം പ്രേക്ഷകരെ ഇത് അസ്വസ്ഥരാക്കിയിട്ടുണ്ട് എന്ന് കോടതി നിരീക്ഷിച്ചു. വിഷയത്തിൽ സഹ എഴുത്തുകാരൻ മനോജ് മുന്തസിർ ശുക്ലയ്ക്ക് കോടതി നോട്ടീസ് അയച്ചു. ഒരാഴ്ചക്കുള്ളിൽ നോട്ടീസിനു മറുപടി നൽകണം. ആദിപുരുഷ് സിനിമ നിരോധിക്കണം എന്ന ഹർജി പരിഗണിക്കുകയായിരുന്നു കോടതി. “സിനിമയിലെ സംഭാഷണങ്ങൾ വലിയ പ്രശ്നമാണ്. നമുക്ക് രാമായണം ഒരു അതുല്യ മാതൃകയാണ്. അങ്ങനെയുള്ളവയെ സിനിമ തൊടരുത്. സെൻസർ ബോർഡ് തങ്ങളുടെ കടമ നിർവഹിക്കുന്നുണ്ടോ? സിനിമ കണ്ടിട്ട് ആളുകൾ നിയമം കയ്യിലെടുത്തില്ലെന്നത് നല്ല കാര്യം. ചില സീനുകൾ അഡൾട്ട്സ് ഒൺലിയാണ്. ഇങ്ങനെയുള്ള സിനിമകൾ കാണാൻ വലിയ ബുദ്ധിമുട്ടാണ്. അലഹബാദ് ഹൈക്കോടതി പറഞ്ഞു.
സിനിമയ്ക്കെതിരെ വിമർശനം ശക്തമാണ്. മാർവൽ സ്റ്റുഡിയോസിൻ്റെ തോർ എന്ന സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന ലൊക്കേഷൻ വിഎഫ്എക്സ്, ആദിപുരുഷ് അതേപടി കോപ്പിയടിച്ചിരിക്കുകയാണെന്ന് നെറ്റിസൻസ് പറയുന്നു. ഇതിനെ സാധൂകരിക്കുന്ന തരത്തിലുള്ള തെളിവുകളും ട്വിറ്ററിൽ പ്രചരിക്കുകയാണ്.
asdsdsss

