ഡോ. ജോർജ് മാത്യുവിനും പത്നിക്കും യാത്രയയപ്പ് നൽകി
സാമൂഹിക പ്രവർത്തകനും വ്യവസായിയുമായ ഡോ. ജോർജ് മാത്യുവിനും പത്നി അന്നമ്മ ജോർജിനും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ചേർന്ന് യാത്രയയപ്പ് നൽകി. 41 വർഷമായി ബഹ്റൈനിലെ രാഷ്ട്രീയ, സാമൂഹിക, സാമുദായിക, സാംസ്കാരിക, വ്യവസായിക രംഗങ്ങളിൽ അദ്ദേഹം കാഴ്ചവെച്ച സമാനതകളില്ലാത്ത സേവനം ശ്രദ്ധേയമായിരുന്നുവെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഡോ. ജോർജ് മാത്യു ചോയ്സ് അഡ്വൈർടൈസിങ് മാനേജിങ് ഡയറക്ടറായിരുന്നു. അന്നമ്മ ജോർജ് അവാലി ഹോസ്പിറ്റൽ, സൽമാനിയ ഹോസ്പിറ്റൽ നഴ്സായി സേവനമനുഷ്ഠിച്ചിരുന്നു.
ഇന്ത്യൻ ഡിലൈറ്റ്‌സിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ സി.പി. വർഗീസ് അധ്യക്ഷത വഹിച്ചു. ഷിബു ചെറിയാൻ സ്വാഗതം പറഞ്ഞു. അലക്സ് ബേബി യോഗം നിയന്ത്രിച്ചു.
േ്്േ

