ബഹ്റൈനിലെ ദാറുൽ ഈമാൻ കേരള മദ്റസയിൽനിന്നു പൊതുപരീക്ഷയിൽ വിജയിച്ച വിദ്യാർഥികളെ ആദരിച്ചു
കേരള മദ്റസ എജുക്കേഷൻ ബോർഡ് ഏഴ്, ഒമ്പത് ക്ലാസുകളിൽ നടത്തിയ പൊതുപരീക്ഷയിൽ ബഹ്റൈനിലെ ദാറുൽ ഈമാൻ കേരള മദ്റസയിൽനിന്നു വിജയിച്ച വിദ്യാർഥികളെ ആദരിച്ചു. വിദ്യാഭ്യാസ വിഭാഗം ഹെഡ് എം.എം. സുബൈർ അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രിൻസിപ്പൽ സഈദ് റമദാൻ നദ്‍വി അനുമോദന സന്ദേശം നൽകി.
എ പ്ലസ് നേടിയ ഇഷാൻ മുഹമ്മദ്, ഹിബ ഹംദുല്ല, സഹല ഹാജറ ഇർഷാദ്, ജന്നത്ത് നൗഫൽ, ഹൈഫ അബ്ദുൽ ഹഖ് എന്നിവർക്കുള്ള ട്രോഫികൾ ഇ.കെ. സലീം, അഹ്മദ് റഫീഖ്, സഈദ റഫീഖ്, മൊയ്തു കാഞ്ഞിരോട് എന്നിവർ വിതരണം ചെയ്തു. വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ പി.പി. ജാസിർ, ജമാൽ ഇരിങ്ങൽ എന്നിവർ വിതരണം ചെയ്തു.
dgrdg

