ബഹ്റൈനിൽ ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ മന്ത്രിസഭ യോഗം രണ്ടാഴ്ചയിലൊരിക്കലാക്കാൻ തീരുമാനം
സമ്മർ സീസണായ ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ മന്ത്രിസഭ യോഗം രണ്ടാഴ്ചയിലൊരിക്കലാക്കാൻ കാബിനറ്റ് യോഗത്തിൽ തീരുമാനമായി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ നടന്ന യോഗത്തിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്കും രാജ്യത്തെ ജനങ്ങൾക്കും അറബ്, ഇസ്ലാമിക സമൂഹത്തിനും കാബിനറ്റ് ഈദ് ആശംസകൾ നേർന്നു. മയക്കുമരുന്ന് തുടച്ചു നീക്കുന്നതിന് ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചു കൊണ്ടിരിക്കുന്ന നടപടികളിൽ കാബിനറ്റ് സംതൃപ്തി രേഖപ്പെടുത്തി. അറബ് ഇൻഫർമേഷൻ മന്ത്രിതല സമിതി മനാമയെ അറബ് ഇൻഫർമേഷൻ തലസ്ഥാനമായി തെരഞ്ഞെടുത്തതിനെ കാബിനറ്റ് സ്വാഗതംചെയ്തു. പാർപ്പിട മേഖലയിൽ പുതിയ പദ്ധതികളും വായ്പകളുടെ ലഭ്യതയും പരിചയപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച എക്സിബിഷൻ വിജയകരമായിരുന്നു. സ്വകാര്യ മേഖലയും റിയൽ എസ്റ്റേറ്റ് കമ്പനികളും പാർപ്പിട മേഖലക്ക് കൂടുതൽ പരിഗണന നൽകുന്നത് അഭിനന്ദനാർഹമാണെന്നും കാബിനറ്റ് വിലയിരുത്തി.
തൊഴിൽ വിപണിയിൽ സ്വദേശികൾക്ക് പ്രഥമ പരിഗണന ലഭിക്കുന്നതിനുള്ള പദ്ധതികൾ വിപുലപ്പെടുത്തുന്നതിനുള്ള നിർദേശം കാബിനറ്റ് അംഗീകരിച്ചു.
്ിുപ്ി

