ജി.ശക്തിധരന്‍റെ വെളിപ്പെടുത്തല്‍; ബെന്നി ബഹനാന്‍ ഡിജിപിക്ക് പരാതി നല്‍കി


ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍റെ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാന്‍ ഡിജിപിക്ക് പരാതി നല്‍കി. ശക്തിധരനെ സാക്ഷിയാക്കിക്കൊണ്ട് സംഭവത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. ഉന്നത സിപിഎം നേതാവ് വന്‍കിടക്കാര്‍ നല്‍കിയ രണ്ട് കോടി 35 ലക്ഷം രൂപ കൈതോലപ്പായയില്‍ പൊതിഞ്ഞ് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് കടത്തിയെന്നായിരുന്നു ശക്തിധരന്‍റെ ആരോപണം. സിപിഎം നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ശക്തിധരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആരോപണം ഉന്നയിച്ചത്.

തിരുവനന്തപുരം മുതല്‍ ടൈംസ് സ്‌ക്വയര്‍ വരെ പ്രശസ്തനായ നേതാവാണ് ഇത്തരത്തില്‍ കൈക്കൂലി വാങ്ങിയതെന്നായിരുന്നു ആരോപണം. അതേസമയം വെളിപ്പെടുത്തല്‍ മുഖ്യമന്ത്രിക്കെതിരെയാണെന്ന വാദവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരുന്നു. ധൈര്യമുണ്ടെങ്കില്‍ ആഭ്യന്തരവകുപ്പിന്‍റെ ചുമതല ഒഴിഞ്ഞ ശേഷം അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണെന്നും സതീശന്‍ പറഞ്ഞു.

article-image

fhgfghfghfgh

You might also like

  • Lulu Exchange
  • Straight Forward

Most Viewed