ബലിപെരുന്നാളിനോടനുബന്ധിച്ച് 2400 പേർക്ക് ഈദ് പുടവ സഹായം നൽകുമെന്ന് സകാത് ഫണ്ട്


ബലിപെരുന്നാളിനോടനുബന്ധിച്ച് 2400 പേർക്ക് ഈദ് പുടവ സഹായം നൽകുമെന്ന് നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രാലയത്തിന് കീഴിലുള്ള സകാത് ഫണ്ട് വക്താവ് ഷെയ്ഖ് സലാഹ് ഹൈദർ വ്യക്തമാക്കി. കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങളിലെ കുട്ടികളിൽ സന്തോഷം നിറക്കുന്നതിന്‍റെ ഭാഗമായാണ് പദ്ധതി. സ്നേഹ, സൗഹാർദങ്ങൾ ഊട്ടിയുറപ്പിക്കാനും സമൂഹത്തിൽ കാരുണ്യത്തിന്‍റെയും  സാഹോദര്യത്തിന്‍റെയും മൂല്യങ്ങൾ കരുപ്പിടിപ്പിക്കുന്നതിനും ഇത് കാരണമാകുമെന്ന് ഷെയ്ഖ് സലാഹ് ഹൈദർ വ്യക്തമാക്കി.

സകാത് ഫണ്ടിൽ രജിസ്റ്റർ ചെയ്ത കുടുംബങ്ങൾക്കാണ് സാമ്പത്തിക സഹായം ലഭിക്കുക. 

article-image

daadssd

You might also like

  • Lulu Exchange
  • Straight Forward

Most Viewed