മയക്കുമരുന്നിനെ പ്രോത്സാഹിപ്പിക്കുന്നു; വിജയ് നായകനാകുന്ന "ലിയോ'യിലെ ഗാനത്തിനെതിരെ പോലീസിൽ പരാതി
വിജയ് നായകനാകുന്ന "ലിയോ'യിലെ ഗാനത്തിനെതിരെ പോലീസിൽ പരാതി. ഗാനരംഗത്തിൽ വിജയ് സിഗരറ്റ് വലിക്കുന്നത് മയക്കുമരുന്നിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് പരാതി. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഒരു ഗാനം വിജയിയുടെ ജൻമദിനത്തോടനുബന്ധിച്ച് അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു. വിജയ് സിഗരറ്റ് വലിക്കുമ്പോൾ അത് ലഹരിയെ പ്രോത്സാഹിപ്പിക്കുന്നതിന് കാരണമാകുമെന്നാണ് പരാതിയിൽ പറയുന്നത്. കൊരുക്കുപ്പേട്ട സ്വദേശി ആർ.ടി.ഐ സെൽവമാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. അനിരുദ്ധാണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. സോണി മ്യൂസിക് സൗത്തിന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തുവിട്ടത്. ഗാനം ആലപിച്ചിരിക്കുന്നത് വിജയ് തന്നെയാണ്.
സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്‍റണി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍.
asddsdsads

